മരണക്കിടക്കയില്‍വച്ച് എഴുത്തുകാരന്റെ ഭാര്യ അയാളോടു പറഞ്ഞു. ''ഞാന്‍ ഇന്നേവരെ നിങ്ങളോടൊന്നും ആവശ്യപ്പെട്ടിട്ടില്ല. നിങ്ങള്‍ പറയുന്നതുപോലെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ജിവിച്ചു. പരാതിയോ പരിഭവമോ കാണിച്ചില്ല. നിങ്ങളുടെ ഭാര്യ എന്ന നിലയിലല്ലാതെ നാട്ടില്‍ എന്നെയാരും അറിയില്ല. ആരും ബഹുമാനിക്കയുമില്ല. നിങ്ങളെപ്പോലെ അക്ഷരങ്ങളും വാക്കുകളും കൊണ്ട് അമ്മാനമാടാന്‍ എനിക്കറിയില്ല. ഞാന്‍ മരിച്ചാല്‍ പിന്നീട് ആരും എന്നെ ഓര്‍ത്തെന്നും വരില്ല, ഒരുപക്ഷേ നിങ്ങള്‍ പോലും. അതുകൊണ്ട് എനിക്കവസാനമായി ഒരാഗ്രഹമുണ്ട്. എന്റെ മരണശേഷം നിങ്ങള്‍ എനിക്കായൊരു സ്മാരകം പണിയണം. എക്കാലവും എല്ലാവരും എന്നെ ഓര്‍മിക്കത്തക്ക രീതിയിലുള്ള ഒന്ന്.''
ആശുപത്രിയിലെ ബില്ലടയ്ക്കാനുള്ള മാര്‍ഗം പോലും മുന്നില്‍ തെളിയാതെ വിഷണ്ണനായിരുന്ന എഴുത്തുകാരന്‍ ഭാര്യയുടെ ആഗ്രഹം കേട്ടു ഞെട്ടി. വയ്യ എന്നവളോടു പറയുന്നതെങ്ങനെ? സ്വന്തം ആഗ്രഹങ്ങളെല്ലാം അടക്കിവച്ച് തനിക്കായി മാത്രം ജീവിച്ചവള്‍. അവളുടെ പ്രത്യാശ നിറഞ്ഞ നോട്ടത്തിനു മുന്നില്‍ അയാള്‍ തന്റെ അവസ്ഥ മറന്നു. വരണ്ടു ശുഷ്‌കിച്ച അവളുടെ കൈപ്പത്തികള്‍ കൂട്ടിപ്പിടിച്ച് അയാള്‍ സമ്മതഭാവത്തില്‍ തലകുലുക്കിയപ്പോള്‍ വിളറിവെളുത്ത മുഖത്ത് ആനന്ദത്തിരതള്ളല്‍. ഒരു ചെറുപുഞ്ചിരിയോടെ, സംതൃപ്തിയോടെ ആ മിഴികള്‍ എന്നെന്നേക്കുമായി അടഞ്ഞു.
അയാള്‍ പൊട്ടിക്കരഞ്ഞില്ല, ദു:ഖം സഹിക്കവയ്യാതെ തല ഭിത്തിയിലിട്ടടിച്ചില്ല. പകരം മനസാകെ തീയായിരുന്നു. അവളുടെ ആഗ്രഹം എങ്ങിനെ സാധിച്ചുകൊടുക്കുമെന്ന ചിന്തയായിരുന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന രാത്രിയുടെ അവസാനം അയാളൊരു തീരുമാനത്തിലെത്തി.
മഴപെയ്ത് മുറ്റമാകെ ചെളിപിടിച്ചു കിടന്ന ദിവസം എഴുത്തുകാരന്‍ പത്രസമ്മേളനം വിളിച്ചു. പണത്തിന്റെ പിന്നാലെ പായാത്തതുകൊണ്ടും തന്റെ സൃഷ്ടികളെ വിലപേശി മാര്‍ക്കറ്റില്‍ വില്‍ക്കാത്തതുകൊണ്ടും എഴുതാന്‍ തുടങ്ങി പത്തിരുപതു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, നിരവധി ക്ലാസിക്കുകളുടെ സൃഷ്ടാവായിട്ടും, പരമദരിദ്രവാസിയായി തുടരുന്ന എഴുത്തുകാരനോട് മാധ്യമങ്ങള്‍ക്കെന്നും സഹാനുഭൂതിയായിരുന്നു. അതിനാല്‍ അയാളെ സംബന്ധിച്ച അതീവരഹസ്യങ്ങളിലൊന്ന് തുറന്നു പറയാനുണ്ടെന്നറിയിച്ചപ്പോള്‍ വിവാദ സാധ്യതയുള്ള എന്തോ ഒന്ന് അതിലുണ്ടാകുമെന്നു കരുതി അവര്‍ പറന്നെത്തി.
ശീതീകരിച്ച മുറിയായിരുന്നിട്ടുകൂടി അവര്‍ക്കു മുന്നില്‍ ഇരുന്നപ്പോള്‍ അയാള്‍ വിയര്‍ത്തു. മുന്നിലിരുന്ന ഗ്ലാസിലെ വെള്ളം ഒറ്റവലിക്കു കുടിച്ച് അയാള്‍ പറയാനാരംഭിച്ചു.
''ഇപ്പോള്‍ ഇങ്ങനെയൊരു പത്രസമ്മേളനം വിളിക്കുന്നതെന്തിനാണെന്നു നിങ്ങളില്‍ പലരും എന്നോടു ചോദിച്ചതാണ്''. പറഞ്ഞു തുടങ്ങിയപ്പോള്‍ അയാളുടെ ശബ്ദമിടറി. ''ഇനിയെങ്കിലും ഈ രഹസ്യം എനിക്കെല്ലാവരോടും തുറന്നു പറയണം. ഞാന്‍ ഇത്രയും കാലം ചെയ്തതിനെ കൊടുംവഞ്ചനയെന്നു നിങ്ങള്‍ വിളിച്ചോളൂ. എന്നെ കല്ലെറിഞ്ഞോളൂ. ഇവയൊന്നും ഞാന്‍ ചെയ്ത തെറ്റിനു പരിഹാരമാകില്ല. ഇത്രയും കാലം സാഹിത്യലോകവും നിങ്ങളുമൊക്കെ നെഞ്ചേറ്റിയ എന്റെ കൃതികളൊന്നും യഥാര്‍ഥത്തില്‍ ഞാനെഴുതിയവയല്ല. അവയെല്ലാം എന്റേതെന്ന് പറഞ്ഞ് ഞാന്‍ എല്ലാവരേയും കബളിപ്പിക്കുകയായിരുന്നു''.
പത്രപ്രവര്‍ത്തകര്‍ അവിശ്വസനീയതയോടെ പരസ്പരം നോക്കി. എല്ലാവര്‍ക്കും ഒരുകാര്യം മാത്രമേ അറിയേണ്ടതുണ്ടായിരുന്നുള്ളൂ. സുന്ദരമായ ആ കൃതികളൊക്കെയും എഴുതിയത് ആരാണെന്ന്? മുന്നിലിരിക്കുന്നവരുടെ മുഖത്ത് അല്‍പനിമിഷങ്ങള്‍ക്കു മുന്‍പുവരെയുണ്ടായിരുന്ന സ്‌നേഹാദരങ്ങള്‍ മാറി തല്‍സ്ഥാനത്ത് പുച്ഛഭാവം ഇടംപിടിക്കുന്നത് അയാള്‍ വേദനയോടെ കണ്ടു.
ഹൃദയം നുറുങ്ങുമ്പോഴും ചിലമ്പിച്ച സ്വരത്തില്‍ അയാള്‍ തുടര്‍ന്നു-''അതു മറ്റാരുമല്ല, കഴിഞ്ഞ ഇരുപതാം തീയതി ദീര്‍ഘകാലത്തെ രോഗഗ്രസ്ഥമായ ജീവിതത്തോടു വിടപറഞ്ഞു മടങ്ങിപ്പോയ എന്റെ പ്രിയ ഭാര്യ അരുന്ധതിയാണ്''-പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഏവര്‍ക്കും അത്ഭുതം. ആദ്യത്തെ അന്ധാളിപ്പു മാറിയ ഉടന്‍ ഓരോ കണ്ഠങ്ങളില്‍നിന്നും ഒരായിരം ചോദ്യങ്ങള്‍. എന്തിന്? എന്തുകൊണ്ട്? വിശദീകരണങ്ങള്‍ നല്‍കി അയാള്‍ തളര്‍ന്നു.
ചോദ്യങ്ങളുടെയെല്ലാം അവസാനം അപമാനിതനായി കുനിഞ്ഞ ശിരസോടെ അയാള്‍ അവര്‍ക്കിടയിലൂടെ പുറത്തേക്കു നടന്നു. ആരുമറിയാതെ വിടര്‍ന്നുകൊഴിഞ്ഞ അരുന്ധതിയെന്ന യുവസാഹിത്യകാരിയും അവരുടെ സൃഷ്ടികളുമായിരുന്നു അപ്പോഴവിടുത്തെ ചൂടന്‍ ചര്‍ച്ചാവിഷയം.
കൂടിയാലോചനകളും ചര്‍ച്ചകളും മാധ്യമങ്ങള്‍ ദിവസങ്ങളോളം ആഘോഷിച്ചു. അരുന്ധതിയെന്ന മണ്‍മറഞ്ഞ സാഹിത്യപ്രതിഭയ്ക്കുവേണ്ടി ഇനിയെന്ത് എന്ന ചിന്തയിലായി സാംസ്‌കാരികനായകരും രാഷ്ട്രീയ പ്രമുഖരും. നഗരഹൃദയത്തില്‍തന്നെ അരുന്ധതിക്കൊരു സ്മാരകമെന്ന ആശയം മുന്നോട്ടുവച്ചത് സാഹിത്യത്തിലെ ഭീഷ്മാചാര്യന്‍ എന്നറിയപ്പെടുന്ന എഴുത്തുകാരനാണ്. അതുമാത്രമല്ല അരുന്ധതിയുടെ വീട് മ്യൂസിയമായി സംരക്ഷിക്കുകയും വേണം.
ഇതിനെല്ലാം സാക്ഷിയായി എഴുത്തുകാരന്‍ നിശബ്ദമിരുന്നു. ആരും ഒന്നും അയാളോടു ചോദിച്ചില്ല. അയാള്‍ക്കെല്ലാം ഒന്നു കുത്തിക്കുറിച്ചു വയ്ക്കണമെന്നുണ്ടായിരുന്നു. പക്ഷേ, തൂലിക അരുന്ധതിയുടെ സ്മാരകം പണിയാന്‍ പണയം വച്ചുപോയതുകൊണ്ട് അയാള്‍ക്കിനി എഴുതാനാവില്ലല്ലോ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ